ഫോട്ടോകളിലെ ഡാറ്റകള്‍ റിമൂവ് ചെയ്യാം


ഇന്റര്‍നെറ്റില്‍ ലഭ്യമായ ചിത്രങ്ങളുടെ ഡീറ്റെയില്‍സ് അറിയുക പ്രയാസമുള്ള കാര്യമല്ല. ചിത്രം എടുക്കാനുപയോഗിച്ച ക്യാമറ, മോഡല്‍, ക്യാമറ സെറ്റിങ്ങുകള്‍ തുടങ്ങിയവയൊക്കെ എളുപ്പം മനസിലാക്കാന്‍ സാധിക്കും. അതുപോലെ ചിത്രം എഡിറ്റുചെയ്തിട്ടുണ്ടോ, ഏത് സോഫ്റ്റ് വെയര്‍ അതിന് ഉപയോഗിച്ചിരിക്കുന്നു എന്നും മനസിലാക്കാം. മൊബൈല്‍ ഫോണുകളില്‍ എടുത്ത ചിത്രങ്ങള്‍ അനലൈസ് ചെയ്താല്‍ അവയുടെ ലൊക്കേഷന്‍ വരെ കണ്ടെത്താനാവും.
EXIF ടാഗുകള്‍ വഴിയാണ് ഈ ഇന്‍ഫര്‍മേഷനുകള്‍ ലഭ്യമാകുന്നത്.ഇത്തരം gps, കാമറ ഡാറ്റകള്‍ എങ്ങനെ റിമുവ് ചെയ്യാം?
നിങ്ങള്‍ക്ക് ഒരു പേഴ്‌സണല്‍ ഫോട്ടോ നെറ്റില്‍ ഷെയര്‍ ചെയ്യാന്‍ പോകുമ്പോള്‍ അതിലെ ഡാറ്റകള്‍ നീക്കം ചെയ്യാം. ഇതിന് Quickfix പോലുള്ള പ്രോഗ്രാമുകള്‍ ഉപയോഗിക്കാം. ചിത്രം ഡ്രാഗ് ചെയ്ത് ഇതിലേക്കിട്ട് clean metadata എന്ന ബട്ടണ്‍ ഞെക്കി ഡിറ്റെയില്‍സ് നീക്കം ചെയ്യാം.
മൈക്രോസോഫ്റ്റിന്റെ Pro Photo tools എന്ന യൂട്ടിലിറ്റി ഉപയോഗിച്ചും ഇത് ചെയ്യാം.
ഇതൊന്നുമല്ലാതെ വിന്‍ഡോസ് എക്‌സ്‌പ്ലോററിലും മെറ്റഡാറ്റ നീക്കം ചെയ്യാം. ഒരു ഫോള്‍ഡറിലെ ചിത്രങ്ങള്‍ മുഴുവന്‍ സെലക്ട് ചെയ്യുക. റൈറ്റ് ക്ലിക്ക് ചെയ്ത് properties സെലക്ട് ചെയ്യുക. Details ടാബ് ക്ലിക്ക് ചെയ്ത് remove properties and personal information ല്‍ ക്ലിക്ക് ചെയ്യുക
അടുത്തുവരുന്ന സ്‌ക്രീനില്‍ മെറ്റഡാറ്റകള്‍ നീക്കം ചെയ്യാനുള്ള ഒപ്ഷന്‍സ് ലഭിക്കും.

Comments

comments