ആന്‍ഡ്രോയ്ഡിലെ ബ്ലോട്ട് വെയറുകള്‍ നീക്കാം


ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വരുമ്പോള്‍ തന്നെ അവയില്‍ പ്രിലോഡഡായി ചില ബ്ലോട്ട് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. കമ്പനികള്‍ അവയെ ഒരു പ്രധാന സര്‍വ്വീസായി കണക്കാക്കിയാണ് ബ്ലോട്ട് വെയറുകളെ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ഇവ അനാവശ്യമായ പ്രോഗ്രാമുകളായിരിക്കും. അവ ഫോണിലെ ഏറെ സ്പേസും ഇല്ലാതാക്കും.

Nobloat - Compuhow.com

ഫോണ്‍ റൂട്ട് ചെയ്താല്‍ മാത്രമേ ഈ ആപ്ലിക്കേഷനുകളെ നീക്കാനാവൂ.
ഇതിന് ആദ്യം NoBloat Free ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ റണ്‍ ചെയ്യുക. ആദ്യ തവണ റണ്‍ ചെയ്യുമ്പോള്‍ സൂപ്പര്‍ യൂസര്‍ പ്രിവിലേജസ് ആവശ്യപ്പെടും. അപ്പോള്‍ Grant ക്ലിക്ക് ചെയ്യുക.

മെയിന്‍ ഇന്റര്‍ഫേസില്‍ ലഭ്യമായ സര്‍വ്വീസുകള്‍ കാണിക്കും. System apps എന്ന ആദ്യ ഒപ്ഷനെടുക്കുക.
അവിടെ ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ ആപ്ലിക്കേഷനുകളും കാണാം. ഇവിടെ നിന്ന് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാം. ഏത് ആപ്ലിക്കേഷനും സെലക്ട് ചെയ്താല്‍ മതി.

ഇവിടെ സെലക്ട് ചെയ്യുമ്പോള്‍ Disable, Backup, Backup and delete, Delete without backup എന്നീ ഒപ്ഷനുകള്‍ ലഭ്യമാകും.
തുടര്‍ന്ന് Okay നല്കുക.

DOWNLOAD

Comments

comments