Auto run വൈറസിനെ നീക്കാം


Bitdefender - Compuhow.com
യു.എസ്.ബി ഡ്രൈവുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മുമ്പ് ഫയലുകള്‍ റൈറ്റ് ചെയ്യാനും വീണ്ടും മായ്ച്ച് ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കില്‍ വിലകുറഞ്ഞതോടെ സ്ഥിരമായി മെമ്മറിയായി തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഡ്രൈവുകളുടെ ഒരു പ്രധാന പ്രശ്നം എന്നത് വൈറസ് ബാധിക്കുന്നതിലുള്ള അവയുടെ പങ്കാണ്. ഏറ്റവുമധികം വൈറസ് ബാധയുണ്ടാക്കുന്ന ഒന്നാണ് യു.എസ്.ബി ഡ്രൈവുകള്‍.

യു.എസ്.ബി ഡ്രൈവുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഓട്ടോറണ്‍ (autorun.inf) എന്ന വൈറസ് ആയിരിക്കും. ഏറ്റവും വ്യാപകമായി കാണുന്ന ഒന്നാണിത്. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ബിറ്റ്ഡിഫെന്‍ഡര്‍ കമ്പനിയുടെ ചെറിയൊരു പ്രോഗ്രാമാണ് USB Immunizer.

ഇത് ഉപയോഗിച്ച് യു.എസ്.ബി ഡ്രൈവിനെ immunize ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ നിലവില്‍ അതിലുള്ളവയെ നീക്കം ചെയ്യുകയും പകരം നിരുപദ്രവകാരിയായ ഒരു ഓട്ടോ റണ്‍ ഫയലിനെ ക്രിയേറ്റ് ചെയ്യുകയും ചെയ്യും. ഒരു സമയം ഒരു ഓട്ടോ റണ്‍ ഫയല്‍ മാത്രമേ പെന്‍ഡ്രൈവില്‍ സാധ്യമാകൂ. അതിനാല്‍ തന്നെ തുടര്‍ന്ന് പുറമേ നിന്ന് ഇത്തരം ഫയലുകള്‍ കയറിക്കൂടുന്നത് തടയപ്പെടും.

VISIT SITE

Comments

comments