ഫേസ്ബുക്കിലെ പരസ്യങ്ങള്‍ നീക്കാം


Facebook ads - Compuhow.com

ഫേസ്ബുക്കില്‍ പേജിന്‍റെ വശങ്ങളിലായി നിരവധി പരസ്യങ്ങള്‍ കാണാം. പരസ്യത്തിലൂടെയാണ് കമ്പനി വരുമാനം നേടുന്നതും. എന്നാലും പലപ്പോളും ചില പരസ്യങ്ങള്‍ അവ കാണുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നില്ല. ഇവ ഒരു ശല്യമായി തോന്നുവര്‍ക്ക് ഫേസ്ബുക്കില്‍ നിന്ന് പരസ്യങ്ങളെ നീക്കം ചെയ്യാനാവും. ഇതിന് സഹായിക്കുന്ന ചില ആഡോണുകളും, എക്സ്റ്റന്‍ഷനുകളും ലഭ്യമാണ്. യൂസര്‍ സ്ക്രിപ്റ്റ് ഉപയോഗിച്ച് പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കില്‍ Tampermonkey എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഫയര്‍ഫോക്സില്‍ Greasemonkey വേണം ഇന്‍സ്റ്റാള്‍ ചെയ്യാന്‍.

ഇത് ചെയ്ത ശേഷം Facebook: Cleaner userscript ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഒപ്ഷന്‍ വരുമ്പോള്‍ OK ക്ലിക്ക് ചെയ്യുക.

ഇതോടെ ഫേസ്ബുക്കിലെ പരസ്യങ്ങള്‍ അപ്രത്യക്ഷമാകും.

DOWNLOAD

Comments

comments