ഡാറ്റകള്‍ റിമോട്ടായി ഡെലീറ്റ് ചെയ്യാം


Laptop theft - Compuhow.com
വിവരങ്ങളെല്ലാം കൈവശമുള്ള ഉപകരണങ്ങളില്‍ സൂക്ഷിക്കുന്നതാണല്ലോ ഇപ്പോഴത്തെ പതിവ്. കാര്യം വളരെ സൗകര്യപ്രദമാണെങ്കിലും സംഗതി പ്രശ്നമാകുന്നത് ഉപകരണം മോഷണം പോയാലാണ്.
ഫോണായാലും, വിന്‍ഡോസായാലും, ആന്‍ഡ്രോയ്ഡായാലും ഇത് ഒരേ പോലെ പ്രശ്നമാണ്. ഇവ നഷ്ടപ്പെട്ടാല്‍ ഡാറ്റ നീക്കം ചെയ്ത് അവ നിങ്ങള്‍ക്ക് ദോഷമാകാതെ നോക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാവുന്ന കാര്യം.

1. ലാപ്ടോപ്പ്
ലാപ്ടോപ്പുകളില്‍ റിമോട്ടായി ഡാറ്റ ഡെലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളാണ്
Absolute LoJack( Windows, Mac )(Paid, with 30 day free trail)
Prey (Windows, Linux, Mac)(Free) എന്നിവ.
റിയല്‍ ടൈമായി ലാപ്‍ടോപ്പ് ട്രാക്ക് ചെയ്യാനും ഇതില്‍ സാധിക്കും.ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പുറത്തറിയാതെ അവ റണ്‍ ചെയ്തുകൊള്ളും. റിമോട്ടായി നെറ്റ് വഴി ഡാറ്റകള്‍ ഇറേസ് ചെയ്യാനാവും.

2. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍
ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ മോഷണം പോകുന്നത് ഇന്ന് സാധാരണമായ കാര്യമാണ്. ഇവയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Android Lost.

3. വിന്‍ഡോസ് ഫോണ്‍ ട്രാക്ക് ചെയ്യാനും ഡാറ്റ ഇറേസ് ചെയ്യാനും ഉപയോഗിക്കാന്‍ windowsphone.com ല്‍ ലൈവ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മതി. Ring,Lock ,Erase എന്നീ ഒപ്ഷനുകള്‍ ഇവിടെ ലഭ്യമാകും.

Comments

comments