ഫെബ്രുവരി 15ന് നാല് റിലീസുകള്‍


breaking news - Keralacinema.com
ഫെബ്രുവരി 15 വെള്ളിയാഴ്ച നാല് ചിത്രങ്ങള്‍ റിലീസ് ചെയ്യും. നവാഗതനായ സുധീര്‍ അമ്പലപ്പാട് സംവിധാനം ചെയ്ത ബ്രേക്കിങ്ങ് ന്യൂസ് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ന്യൂസ് വാല്യു പ്രൊഡക്ഷന്‍സാണ്. കാവ്യ മാധവനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിക്കുന്നത്. വിനീത്, തിലകന്‍, ദേവന്‍, മാമുക്കോയ, മൈഥിലി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഉമ്മര്‍ മുഹമ്മദ് സംവിധാനം ചെയ്ത റേഡിയോയില്‍ ശ്വേത, സരയു, നിഷാന്‍, മണിയന്‍ പിള്ളരാജു, തലൈവാസല്‍ വിജയ് തുടങ്ങിയവരഭിനയിക്കുന്നു. കംപ്യൂട്ടര്‍‌ രംഗത്ത് നിന്നുള്ള കഥയുമായാണ് ഒമേഗ ഇ.എക്സ്.ഇ വരുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിനോയ് ജോര്‍ജ്ജാണ്. തേര്‍ഡ് ആക്ട് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാതാവായ എം. രഞ്ജിത് സംവിധായകനാകുന്ന ചിത്രമാണ് ബ്ലാക്ക് ബട്ടര്‍ഫ്ലൈ. ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്. മിഥുന്‍ മുരളി, മണിയന്‍പിള്ളരാജു, ജനാര്‍ദ്ധനന്‍, കുഞ്ചന്‍, സുകുമാരി തുടങ്ങിയവര്‍ ഈ ചിത്രത്തിലഭിനയിക്കുന്നു.

Comments

comments