റീനു മാത്യൂസും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു


Reenu Mathews and Mammootty Again

ലാല്‍ ജോസിന്‍റെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം മമ്മൂട്ടിയും പുതുമുഖ നായിക റീന മാത്യൂസും വീണ്ടും ജോഡികളാകുന്ന ചിത്രമാണ് പ്രെയിസ് ദ ലോര്‍ഡ് . നവാഗതനായ ഷിബു ഗംഗാധരനാണ് സംവിധായകന്‍. പോള്‍ സക്കറിയയുടെ പ്രെയിസ് ദ ലോ‌ര്‍ഡ് എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. കോട്ടയം ജില്ലയിലെ പാലായിലെ സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ കര്‍ഷകന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. മമ്മൂട്ടിയുടെ ഭാര്യാവേഷമാണ് റീനുവിന്റേത്. ഇവരുടെ വീട്ടിലേക്ക് ഒളിച്ചോടിയ കമിതാക്കള്‍ ചെന്നെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥാതന്തു. നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

English Summary : Reenu Mathews and Mammootty Again

Comments

comments