വിവാഹം അടുത്തവര്‍ഷമെന്ന് റിമ കല്ലിങ്കല്‍.


Reema kallingal marriage - Keralacinema.com
ആഷിക് അബുവുമായി പ്രണയത്തിലാണെന്ന് ഒടുവില്‍ നടി റിമാ കല്ലിങ്കല്‍. റിമയുമായി പ്രണയത്തിലാണെന്ന് ആഷിക് അബു നേരത്തെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇക്കാര്യം റീമ സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റീമ ഇക്കാര്യം പറഞ്ഞത്.
ആഷിക് അബുവുമായുള്ള വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത‍ നിഷേധിച്ച റിമ ആഷിക്കുമായുള്ള ബന്ധത്തില്‍ തനിക്ക്‌ അഭിമാനമാണെന്ന് പറഞ്ഞു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം മുതല്‍ തങ്ങള്‍ സൗഹൃദത്തിലാണ് . ആഷിഖ് നല്ല സുഹൃത്താണെന്നും റിമ പറഞ്ഞു. അതേസമയം ആഷിക്കുമായി ഒന്നിച്ചാണോ താമസം എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി റിമ നല്‍കിയില്ല. വിവാഹം അടുത്ത വര്‍ഷം പ്രതീക്ഷിക്കാം എന്നും റിമ കൂട്ടിച്ചേര്‍ത്തു.

Comments

comments