റിമയുടെ വിലക്ക് നീക്കി


Reema Kallingal - Keralacinema.com
ഫിലിം ചേംബര്‍ നടി റിമാ കല്ലിങ്കലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് റിമ മറുപടി നല്‍കിയതോടെയാണ് വിലക്ക് നീക്കിയത്.കഴിഞ്ഞ ദിവസം സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് റിമയ്ക്ക് വിലക്കു വന്നത്. ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരകയായതിന് നേരത്തെ ചേംബര്‍ റിമയോട് വിശദീകരണം ചോദിച്ചിരുന്നെങ്കിലും കൊടുത്തിരുന്നില്ലെന്നതാണ് വിലക്കാനുണ്ടായ കാരണം. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെടുകയും ചെയ്തു. ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് കരാറൊപ്പിട്ടെന്നും പിന്മാറാന്‍ ശ്രമിക്കുമെന്നും റിമ കത്തില്‍ വ്യക്തമാക്കിയതായാണ് ഫിലിം ചേംബര്‍ വൃത്തങ്ങള്‍ പറഞ്ഞത്. വിലക്ക് പിന്‍വലിച്ചതോടെ ചിത്രീകരണം പുന:രാരംഭിക്കും.

Comments

comments