പ്രശ്നങ്ങള്‍ തീര്‍ന്നു റെഡ് വൈന്‍ തീയേറ്ററിലേക്ക്


red wine postponed - Keralacinema.com
കഥയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് റീലീസ് മാറ്റി വച്ച റെഡ് വൈന്‍ നേരത്തെ നിശ്ചയിച്ച തിയ്യതിയില്‍ തന്നെ തീയേറ്ററുകളിലെത്തും. നൗഫല്‍ ബ്ലാത്തൂര്‍ നല്കിയ പരാതിക്ക് കോടതിക്ക് പുറത്ത് വെച്ച് തീര്‍പ്പുണ്ടാക്കുകയായിരുന്നു. ചിത്രത്തിന്‍റെ കഥ നൗഫലിന് പേരിലാണ് ഇനി കാണിക്കുക. സലാം ബാപ്പു ആദ്യമായി സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ കോഴിക്കോടും പരിസരങ്ങളിലുമാണ് ചിത്രീകരിച്ചത്. മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും, അസിഫ് അലിയും പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മീര നന്ദന്‍, മേഘ്ന രാജ്, മിയ എന്നിവരാണ് നായികമാര്‍. ഗൗരി മീനാക്ഷി ഫിലിസംസിന്‍റെ ബാനറില്‍ ഗിരീഷ് ലാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം മെയ് 21 ന് തീയേറ്ററുകളിലെത്തും.

Comments

comments