റെഡ്‍വൈനിന്റെ കഥ മോഷണമോ?


redwine - Keralacinema.com
ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന റെഡ്‍വൈന്‍ എന്ന ചിത്രത്തിനെതിരെ കഥ മോഷ്ടിച്ചെന്ന ആരോപണം. നൗഫല്‍ ബ്ലാത്തൂരാണ് ആരോപണവുമായി രംഗത്ത് വന്നത്. സലാം ബാപ്പു സംവിധാനം ചെയ്ത റെഡ്‍വൈനില്‍ മോഹന്‍ലാല്‍, അസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. താന്‍ ഈ ചിത്രത്തിന്‍റെ കഥ തിരക്കഥാകൃത്തായ മാമന്‍ കെ. രാജനോട് പറഞ്ഞിരുന്നുവെന്നും ചിത്രം ഷൂട്ടിംഗ് ആരംഭിച്ചതോടെ തന്നെ അവഗണിക്കുകയായിരുന്നുവെന്നും നൗഫല്‍ പറയുന്നു. പരിസ്ഥിതി സംബന്ധിയായ വിഷയം കഥാപശ്ചാത്തലമാകുന്ന റെഡ് വൈന്‍ ഒരു കുറ്റാന്വേഷണ സിനിമയാണ്. കഥയുടെ ഉടമസ്ഥത സംബന്ധിച്ച് തന്‍റെ പക്കല്‍ തെളിവുണ്ടെന്നും നൗഫല്‍ പറയുന്നു. കഥ മോഷണാരോപണം മലയാളത്തില്‍ പുതുമയല്ല. അടുത്തിടെയാണ് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്‍റെ കഥ മോഷ്ടിച്ചെന്ന സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്‍റെ പരാതിയെ തുടര്‍ന്ന് ശ്രീനിവാസന്‍ കോടതിയില്‍ ഹാജരായത്. റെഡ് വൈന്‍ റിലീസിനെ കേസ് ബാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Comments

comments