ഫയര്‍ഫോക്സ് മെമ്മറി യൂസേജ് കുറയ്ക്കാം


Firefox memory usage - Compuhow.com
ഫയര്‍ഫോക്സില്‍ അനേകം ടാബുകള്‍ ഒരേ സമയം തുറന്ന് വെച്ചിട്ടുണ്ടെങ്കില്‍ അത് റാമുപയോഗം ഏറെ വര്‍ദ്ധിപ്പിക്കും. സിസ്റ്റത്തിന്‍റെ റാമിന് ആനുപാതികമായല്ല തുറന്ന് വെച്ച് സൈറ്റുകളുടെ ലോഡ് എങ്കില്‍ സിസ്റ്റം സ്ലോ ആവാനിടയാകും. ഇത് പരിഹരിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ആഡോണാണ് UnloadTabs.
രണ്ട് ഒപ്ഷനാണ് മെമ്മറി യൂസേജ് കാര്യക്ഷമമാക്കാന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തേത് ഏത് ടാബം അണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമാണ്. ബ്രൗസറില്‍ ഇത് മാനുവലായി ചെയ്യാവുന്നതാണ്. ഇത് ചെയ്യാന്‍ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഏതെങ്കിലും ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍ടെക്സ്റ്റ് മെനുവില്‍ നിന്ന് ഒപ്ഷന്‍ സെലക്ട് ചെയ്യുക.
രണ്ടാമത്തേത് നിശ്ചയിക്കുന്ന സമയങ്ങളില്‍ ടാബുകള്‍ അണ്‍ലോഡ് ചെയ്യാന്‍ സെറ്റ് ചെയ്ത് വെയ്ക്കുകയാണ്.
എന്നാല്‍ ഇതിനൊപ്പം അഡ്രസുകള്‍ അണ്‍ലോഡാവുന്നത് തടയാന്‍ സാധിക്കും. എപ്പോഴും ചില സൈറ്റുകള്‍ തുറന്നിരിക്കാന്‍ ഇത് ചെയ്യാവുന്നതാണ്.
ഫയര്‍ഫോക്സ് ബ്രൗസറിന്‍റെ വന്‍ റാം ഉപയോഗം തടയാന്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഈ ആഡോണ്‍ ഉപയോഗിക്കുക എന്നത് തന്നെയാണ്.

Download

Comments

comments