ക്രോമിന്‍റെ മെമ്മറി യൂസേജ് കുറയ്ക്കാം


ക്രോം ഉപയോഗിക്കുമ്പോള്‍ പേജ് മുഴുവന്‍ ലോഡാകാതെ വരുകയും, ക്രാഷാവുകയും ചെയ്യുന്നത് റാമിന്‍റെ അമിതോപയോഗം കൊണ്ടാവാം. നിരവധി ടാബുകള്‍ ഒരേ സമയം തുറന്ന് വെച്ചാലും ഈ പ്രശ്നം വരാം.
onetab for Chrome - Compuhow.com
ഇതിനൊരു പരിഹാരമാണ് ക്രോം എക്സ്റ്റന്‍ഷനായ വണ്‍ടാബ്. ഇത് ഉപയോഗിക്കുമ്പോള്‍ എല്ലാടാബുകളും ഒന്നിലേക്ക് കണ്‍വെര്‍‌ട്ട് ചെയ്യുകയും, തുറന്ന് വെച്ചിരിക്കുന്ന യു.ആര്‍.എലുകളുടെ ലിസ്റ്റ് കാണിക്കുകയും ചെയ്യും. ഇതില്‍ ഏതെങ്കിലും ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രമേ ആ ടാബ് തുറക്കുകയുള്ളു.ഇത് വഴി 95 ശതമാനത്തോളം റാം ഉപയോഗം കുറയ്ക്കാം.

ടാബുകള്‍ ഒരുമിച്ച് തുറക്കാനും, ക്ലോസ് ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

Download

Comments

comments