‘റെഡ് ‘ തുടങ്ങി


Red malayalam movie - Keralacinema.com
സാള്‍ട്ട് & പെപ്പറിന് ശേഷം അസിഫ് അലി, ലാല്‍, മൈഥിലി എന്നിവരൊന്നിക്കുന്ന ചിത്രമാണ് റെഡ്. വസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന റെഡിന്റെ ഷൂട്ടിംഗ് എറണാകുളത്തും, പരിസരങ്ങളിലും ആരംഭിച്ചു. ഒരു ദിവസം മതി പലരുടേയും ജീവിതം മാറ്റി മറിക്കാന്‍ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അസിഫ് അലി, ലാല്‍ എന്നിവരെ കൂടാതെ ശ്രീനിവാസന്‍, മണിക്കുട്ടന്‍, വിജയകുമാര്‍, നന്ദു, നോബി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ലെന, വിഷ്ണുപ്രിയ, ലക്ഷ്മി പ്രിയ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അജി മേടയില്‍, ജോയ് കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് ഗുഡ് കമ്പനി & ഏഞ്ചല്‍ വര്‍ക്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന്. ക്യാമറ അരുണ്‍ ജെയിംസ്. സംഗീതം ഗോപി സുന്ദര്‍. ഗാനരചന റഫീക്ക് അഹമ്മദ്.

Comments

comments