വിന്‍ഡോസ് 8 സീരിയല്‍ കീ റിക്കവര്‍ ചെയ്യാം


Recover serial key of windows 8 - Compuhow.com
തകരാറുമൂലം കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാതാകുന്ന അവസരങ്ങളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുന്നത് സാധാരണമാണല്ലോ. ചിലപ്പോള്‍ റീസ്റ്റോര്‍ ചെയ്യേണ്ടിയും വരാം. വിന്‍ഡോസ് 8 ഉപയോഗിക്കുമ്പോള്‍ Refresh PC or Reset PC എന്ന സംവിധാനം ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ ചെയ്യാനാവും. ഇതിന് വിന്‍ഡോസ് സീരിയല്‍ കീ ആവശ്യമാണ്. ഇത് നിങ്ങളുടെ ഒറിജിനല്‍ ഒ.എസ് സി.ഡി ഷെല്ലിന് പുറത്ത് രേഖപ്പെടുത്തിയിരിക്കും. അല്ലെങ്കില്‍ മെയിലിലാവും ലഭിച്ചിരിക്കുക. ഇതില്ലാതെ വന്നാല്‍ ഒറിജിനല്‍ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക പണിയാകും.

ഈ പ്രശ്നം പരിഹരിക്കാന്‍ ProduKey എന്ന ആപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കാം. വിന്‍ഡോസ് ഒ.എസ്, ഓഫിസ് എന്നിവയുടെ കീകള്‍ ഇതുപയോഗിച്ച് കണ്ടെത്താം. ഈ ആപ്ലിക്കേഷന്‍ പോര്‍ട്ടബിളായതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
ProduKey ഡൗണ്‍ലോഡ് ചെയ്ത് അണ്‍ സിപ്പ് ചെയ്യുക.
Produkey.exe റണ്‍ ചെയ്യുമ്പോഴേ വിന്‍ഡോസ് കീ സ്ക്രീനില്‍ തെളിയും.
പ്രോഗ്രാം വിന്‍ഡോയില്‍ നിന്ന് തന്നെ കീ സേവ് ചെയ്യാവുന്നതാണ്. വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ പ്രോഗ്രാം 32, 64 ബിറ്റ് വേര്‍ഷനുകളില്‍ റണ്‍ ചെയ്യും.

DOWNLOAD

Comments

comments