പാസ്‍വേഡുകള്‍ വീണ്ടെടുക്കാം


ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാസ്വേഡ് തന്നെ ഏറെക്കാലം ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. അക്കാരണത്താല്‍ പാസ് വേഡുകള്‍ ഇടക്കിടെ മാറ്റുന്ന ശീലം മിക്കവര്‍ക്കുമുണ്ടാകും. അതിനാല്‍ തന്നെ ഇവ എളുപ്പം മറന്ന് പോകാനുമിടയുണ്ട്. ഇങ്ങനെ മറന്ന് പോയ പാസ് വേഡുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് recALL.
സോഫ്റ്റ് വെയര്‍ ലൈസന്‍സ് കീകളും ഇത് ഉപയോഗിച്ച് കണ്ടെത്താനാവും.
Recall App - Compuhow.com
ഓട്ടോമാറ്റിക് റിക്കവറി, മാനുവല്‍ റിക്കവറി, സെര്‍വര്‍ ഇമുലേഷന്‍ എന്നീ ഒപ്ഷനുകളാണ് ഇതിലുള്ളത്. ഓട്ടോമാറ്റിക് റിക്കവറിയില്‍ ഹാര്‍ഡ് ഡിസ്കാണ് സ്കാന്‍ ചെയ്യുക. ഫയല്‍ അടിസ്ഥാനമാക്കി സെര്‍ച്ച് ചെയ്യുന്നതാണ് മാനുവല്‍ സെര്‍ച്ച്. സെര്‍വര്‍ ഇമുലേഷന്‍ എന്നത് ഇമെയില്‍ സെര്‍വ്വറുകളെ സ്കാന്‍ ചെയ്യുന്നതാണ്.

ഓട്ടോമാറ്റിക് റിക്കവറി എന്ന സംവിധാനവും ഇതിലുണ്ട്. കണ്ടെത്തുന്ന പാസ്വേഡുകളെ വിവിധ ഫോര്‍മാറ്റുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാവും.
ചില ആന്‍റി വൈറസ് പ്രോഗ്രാമുകള്‍ ഇതില്‍ വൈറസ് ഉള്ളതായി കാണിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല.

http://keit.co/p/recall/

Comments

comments