ഡാമേജായ സി.ഡി കള്‍ റിക്കവര്‍ ചെയ്യാം



ഫയലുകള്‍കംപ്യൂട്ടറില്‍ വര്‍ദ്ധിക്കുമ്പോള്‍ അവ സി.ഡി, ഡി.വി.ഡി തുടങ്ങിയവയിലേക്ക് ബേണ്‍ ചെയ്ത് വെക്കാറുണ്ടല്ലോ. മിക്കവാറും പ്രോഗ്രാമുകളും, ഇമേജുകളുമൊക്കെ സി.ഡികളിലാവും ഏറെപ്പേരും സൂക്ഷിച്ച് വെയ്ക്കുക. എന്നാല്‍ ഇതിന്‍റെയൊരു പ്രശ്നമെന്നത് കുറെക്കാലം കഴിഞ്ഞ് ഉപയോഗിക്കാനായി എടുക്കുമ്പോള്‍ ചിലപ്പോള്‍ സ്ക്രാച്ച് വീണും മറ്റും സി.ഡികള്‍ ഡാമേജായിട്ടുണ്ടാകും. ഇങ്ങനെ ഡാമേജായ സി.ഡികള്‍‌ ഒരു പരിധി വരെ റിക്കവര്‍ ചെയ്യാന്‍ സഹായിക്കുന്ന ചില പ്രോഗ്രാമുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

IsoPuzzle -സിഡി, ഡി.വി.ഡികള്‍ റിക്കവര്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് ഇത്. ഇത് നിങ്ങള്‍ നല്കുന്ന സി.ഡിയുടെ ഒരു ഐ.എസ്.ഒ ഇമേജ് സൃഷ്ടിക്കുകയും ഗുഡ് സെക്ടറുകള്‍ റൈറ്റ് ചെയ്യുകയും, ബാ്ഡ് സെക്ടറുകള്‍ ഫ്ലാഗ് ചെയ്യുകയും ചെയ്യും.
http://www.videohelp.com/tools/IsoPuzzle
CD Recovery Toolbox -ഇതും ഒരു ഫ്രീ പ്രോഗ്രാമാണ്. ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സി.ഡി ഡ്രൈവിലിട്ട് റിക്കവറി ആരംഭിക്കാം. ഡാമേജായ സി.ഡിയില്‍ നിന്ന് വേണ്ടുന്ന ഫയലുകള്‍ സെലക്ട് ചെയ്യാനുമാകും.
http://www.oemailrecovery.com/cd_recovery.html

CDcheck – ഡാമേജായ സി.ഡി, ഡി.വി.ഡി എന്നിവ പൂര്‍ണ്ണമായി റിക്കവര്‍ ചെയ്യാന്‍ ഈ പ്രോഗ്രാം ഉപയോഗിക്കാം. റിക്കവറി എളുപ്പം സാധ്യമല്ലാത്തപ്പോള്‍ സി.ഡി ചെക്ക് പ്രോഗ്രാം റിക്കവറി മോഡിലേക്ക് മാറുകയും പരമാവധി ഡാറ്റകള്‍ വീണ്ടെടുക്കുകയും ചെയ്യും.
http://www.kvipu.com/CDCheck/

സ്ക്രാച്ചായ സി.ഡി കള്‍ റിക്കവര്‍ ചെയ്യുന്നതിന് മുമ്പ് അവയുടെ പ്രതലത്തില്‍ അല്പം ടൂത്ത് പേസ്റ്റ് തേച്ച് സോഫ്റ്റായ ഒരു തുണികൊണ്ട് തുടച്ച് വൃത്തിയാക്കുക. ഉപേക്ഷിക്കാന്‍ തയ്യാറെടുത്ത പഴയ സി.ഡികള്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് ക്ലീന്‍ ചെയ്ത് റിക്കവറി പ്രോഗ്രാം ഉപയോഗിച്ച് വീണ്ടെടുക്കാനായേക്കും.
http://www.technobuzz.net/repair-recover-damaged-cds-or-dvds/

ഗുഡ് ലക്ക്………………

Comments

comments