റെഡിമെയ്ഡ് വെബ് സൈറ്റ് അക്കൗണ്ട് വേണോ?


ഇന്‍റര്‍നെറ്റില്‍ പല കാര്യങ്ങള്‍ക്കും സെര്‍ച്ച് ചെയ്യേണ്ടി വരാറുണ്ട്. ഇങ്ങനെ സെര്‍ച്ചിങ്ങില്‍ ഉപകാരപ്രദമായ ഒരു സൈറ്റ് കണ്ടെത്തി അത് ഓപ്പണ്‍ ചെയ്യുമ്പോഴാവും അതില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ആക്സസ് ചെയ്യാന്‍ സാധിക്കൂ എന്നറിയുക. ഇത് പലര്‍ക്കും താല്പര്യമുണ്ടാകില്ല. പ്രത്യേകിച്ച് വേഗത്തില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുന്ന അവസരങ്ങളില്‍. ഇത്തരം സൈറ്റുകളില്‍ നിന്നുള്ള കണ്ടന്‍റുകള്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ എങ്ങനെ ആക്സസ് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
Bugemont - Compuhow.com
രജിസ്ട്രേഷനാവശ്യമുള്ള സൈറ്റുകളില്‍ കയറാന്‍ പാസ് വേഡും യൂസര്‍നെയിമിം വേണമെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ പാസ് വേഡൊന്നും ഉപയോഗിക്കാതെ ആ സൈറ്റില്‍ കയറിപ്പറ്റാനുള്ള മാര്‍ഗ്ഗമാണ് www.bugmenot.com എന്ന സൈറ്റ് നല്കുന്നത്.
ഈ സൈറ്റില്‍ പോയി സന്ദര്‍ശിക്കേണ്ടുന്ന സൈറ്റിന്‍റെ യു.ആര്‍.എല്‍ നല്കുക. bugmenot വാലീഡായ ഒരു പാസ് വേഡും, യൂസര്‍നെയിമും നല്കും. എന്നാല്‍ എല്ലായ്പോഴും ഈ പരിപാടി അനുയോജ്യമല്ല. കാരണം ഫോറങ്ങളിലും മറ്റും മുഴുവന്‍ ഫീച്ചേഴ്സും സ്ഥിരമായി ഉപയോഗിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുക തന്നെ വേണം. പെട്ടന്നുള്ള ആവശ്യങ്ങളില്‍ വേഗത്തില്‍ കാര്യം നടത്താന്‍ ഇതുപകാരപ്പെടും.

www.bugmenot.com

Comments

comments