വെബ്പേജ് വായന എളുപ്പമാക്കാം


Fokus - Compuhow.com
വെബ്പേജുകളിലെ വായന പലപ്പോഴും അത്ര സുഖമുള്ള കാര്യമല്ല. ആഡുകളും, പോപ് അപ്പും, പ്ലഗിനുകളും നിറഞ്ഞ വെബ്പേജുകളില്‍ മാറ്ററുകള്‍ വായിക്കുന്നത് അത്ര സുഖകരമാകില്ല. ഇത് മാറ്റി വായന സുഗമമാക്കാന്‍ സഹായിക്കുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Fokus.

വായിക്കുമ്പോള്‍ ഇത് ഉപയോഗിച്ചാല്‍ ബാക്കി ഭാഗങ്ങള്‍ ഡിം ചെയ്യുകയും വായന സുഗമമാക്കുകയും ചെയ്യും.
വളരെ ലളിതമായ പ്രവര്‍ത്തനമാണ് ഇതിന്‍റേത്. ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാന്‍ ടെക്സ്റ്റ് മൗസ് ഉപയോഗിച്ച് സെലക്ട് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ പശ്ചാത്തലം ഇരുളുകയും വായന എളുപ്പമാവുകയും ചെയ്യും.

ടെക്സ്റ്റ് സെലക്ട് ചെയ്യാനാരംഭിക്കുന്നതോടെ പേജിലെ മറ്റ് ഭാഗങ്ങള്‍ മങ്ങും. അതിനാല്‍ തന്നെ പാരഗ്രാഫ് മുഴുവനുമായും സെല്ക്ട് ചെയ്യാതെ തന്നെ പേജിലെ ഭാഗം ഹൈലൈറ്റ് ചെയ്യാനാവും.

DOWNLOAD

Comments

comments