സൂപ്പറുകളുടെ രണ്ടാമൂഴം


Randamoozham - Keralacinema.com
എം.ടി വാസുദേവന്‍നായരുടെ പ്രശസ്തമായ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി സിനിമ വരുന്നു. എം.ടിയുടെ പുതിയ തിരക്കഥയിലുള്ള ഏഴാമത്തെ വരവ് എന്ന ചിത്രത്തിന് ശേഷം രണ്ടാമൂഴത്തിന്‍റെ ജോലികള്‍ ആരംഭിക്കും. ചിത്രത്തിലെ മുഖ്യകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ദുര്യോധനന്‍റെ വേഷം മമ്മൂട്ടിയും അഭിനയിക്കും. ഇന്ദ്രജിത്തിനും ചിത്രത്തില്‍ ഒരു പ്രധാന വേഷമുണ്ട്. ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റ് ഭാഷകളിലേയും നടീനടന്‍മാര്‍ അഭിനയിക്കുന്ന രണ്ടാമൂഴം ബിഗ്ബഡ്ജറ്റ് ചിത്രമാണ്. ചിത്രത്തിന്‍റെ ശബ്ദലേഖനം റസൂല്‍പൂക്കുട്ടിയാണ് നിര്‍വ്വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments