ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനും


ജോഷി- മോഹന്‍ലാല്‍, അമല പോള്‍ ടീമിന്‍റെ ‘ലൈ ഓ ലൈല’യില്‍ രമ്യ നമ്പീശനും. റണ്‍ബേബി റണിനു ശേഷം മൂവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലൈല ഓ ലൈല. ചിത്രത്തില്‍ ഒരു അതിഥി താരമായാണ് രമ്യ എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത ‘നടനു’ ശേഷം രമ്യ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് സസ്‌പെന്‍സാണെന്നാണ് താരം പറഞ്ഞത്. ജോഷിയ്‌ക്കൊപ്പം ഒരു പ്രൊജക്ടില്‍ അതിഥി താരാമാകാനെങ്കിലും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രമ്യ. ജോഷിക്കൊപ്പം മാത്രമല്ല, ഒരു മോഹന്‍ലാല്‍ ചിത്രത്തിലും രമ്യയ്ക്ക് അവസരം കിട്ടുന്നത് ഇതാദ്യമായാണ്.

English summary : Ramya Nambeesan in Laila oh Laila

Comments

comments