റാംജിറാവ് സ്പീക്കിങ്ങ് 3


Ramji rao speaking 3 - Keralacinema.com
ചിരിയുടെ നിലക്കാത്ത അലകള്‍ തീര്‍ത്ത് ഇന്നും ടെലിവിഷനില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന റാംജിറാവ് സ്പീക്കിങ്ങ് സീരിസിലേക്ക് പുതിയൊരു ചിത്രം കൂടി. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ രൂപം കൊണ്ട ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിങ്ങിന് മൂന്നാം ഭാഗവുമായി വരുന്നത് യുവ സംവിധായകന്‍ മമാസാണ്. പാപ്പി അപ്പച്ചാ, സിനിമ കമ്പനി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മമാസ് ഈ ചിത്രത്തിലൂടെ വിജയ ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. റാംജിറാവ് സ്പീക്കിങ്ങിന്‍റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിങ്ങിന് സിദ്ദിഖ്-ലാലാണ് തിരക്കഥയെഴുതിയത്. എന്നാല്‍ സംവിധായകന്‍റെ പേരായി ഉപയോഗിച്ചത് നിര്‍മ്മാതാവായ മാണി സി. കാപ്പന‍്‍റേതായിരുന്നു. മൂന്നാംഭാഗത്തിന്‍റെ ആലോചനകള്‍ നടക്കുന്നതേയുള്ളുവെന്ന് മമാസ് പറയുന്നു.

Comments

comments