റാം(RAM) പ്രശ്‌നങ്ങള്‍


കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പലപ്പോഴും നേരിട്ടിട്ടുള്ള പ്രശ്‌നമാവും റാം കംപ്ലയിന്റുകള്‍. റാം പ്രോബഌ പരിഹരിക്കുന്നതിന് മുമ്പ് റാമിന്റെ തകരാറ് മൂലം കാണുന്ന ലക്ഷണങ്ങള്‍ നോക്കാം.
1. കംപ്യൂട്ടര്‍ ഓണാവുമ്പോള്‍ ഒറ്റ ബീപ് ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ റാം വര്‍ക്ക് ചെയ്യുന്നുണ്ട്. ഒന്നിലധികം ബീപ്പുണ്ടോ എന്ന് ശ്രദ്ധിക്കുക
2. ഇന്‍സ്റ്റാളിങ്ങിലും മറ്റും ബ്ലൂസ്‌ക്രീന് വരുക.
3. ഇടക്കിടക്ക് വര്‍ക്കു ചെയ്യുന്നതിനിടെ ബ്ലുസ്‌ക്രീന്‍ വരുക.
4. കുടുതല്‍ മെമ്മറി വേണ്ട ഗെയിമുകള്‍, ഫോട്ടോഷോപ്പ് തുടങ്ങിയവ ചെയ്യുമ്പോള്‍ സ്‌ററക്കാവുക.
5. സ്‌ക്രീനിലെ ഡിസ്‌പ്ലേ ചിതറിയനിലയില്‍ കാണുക.
ഇതിന് പരിഹാരമായി ചെയ്യാവുന്ന ഏക നടപടി റാം മാറ്റി വയ്ക്കുക എന്നതാണ്. അതിന് മുമ്പായി സിസ്റ്റം ഓഫാക്കി സിപിയു തുറന്ന് സ്ലോട്ടില്‍ നിന്ന് റാം എടുത്ത് കോട്ടണ്‍ തുണി കൊണ്ട് തുടക്കുക. സ്ലോട്ടില്‍ ഇറങ്ങി നില്ക്കുന്ന ഭാഗം പ്രത്യേകിച്ച്.
സ്‌ളോട്ട് ചെറിയ പെയിന്റ് ബ്രഷോ മറ്റോ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക. മിക്കപ്പോഴും കാണുന്ന ഒരു പ്രശ്‌നമാണ് പൊടിമുലം റാം വര്‍ക്ക് ചെയ്യാതാവുക എന്നത്. റാം തിരികെ വച്ചിട്ടും വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാം.

Comments

comments