രാജാവിന്‍റെ മകന്‍ വീണ്ടുംമോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തിയ രാജാവിന്‍റെ മകന് റീമേക്ക് വരുന്നു. ഇന്നും പ്രേക്ഷകര്‍ മറക്കാത്ത ഡയലോഗുകളും, കഥാപാത്രങ്ങളുമുള്ള ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത് തമ്പി കണ്ണന്താനം തന്നെയാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രധാന റോളിലുണ്ട്. ഏറെക്കാലമായി രാജാവിന്‍റെ മകന്‍ റീമേക്കിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ കേട്ടിരുന്നു. നായകനും വില്ലനും മരിക്കുന്ന കഥാന്ത്യമായിരുന്നു രാജാവിന്‍റെ മകനിലേത്. സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം വിന്‍സെന്‍റ് ഗോമസും അങ്ങനെ പതിറ്റാണ്ടുകള്‍ക്ക് ശേഷം മടങ്ങിവരുകയാണ്.

Comments

comments