ഒരു കാലത്ത് തമാശ നിറഞ്ഞ കുടുംബചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഹിറ്റ് സംവിധായകരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്ന സംവിധായകനാണ് രാജസേനന്. ജയറാമായിരുന്നു രാജസേനന്റെ തുരുപ്പ് ചീട്ട്. എന്നാല്‍ ക്രമേണ ജയറാം ചിത്രങ്ങള്‍ വിജയം കാണാതെ വന്നപ്പോള്‍ പുതിയ താരങ്ങള്‍ക്ക് പുറകേ രാജസേനന് പോയി. ജയസൂര്യയെയും, കൈലാഷിനെയുമൊക്കെ നായകന്മാരാക്കി ചിത്രങ്ങളെടുത്തെങ്കിലും പരാജയങ്ങളായിരുന്നു ഫലം. സാമാന്യ പ്രേക്ഷകനെ തീയേറ്ററില്‍ നിന്നും ഓടിക്കുന്ന നിലവാരത്തിലുള്ള ചിത്രങ്ങള്‍ രാജസേനന് പ്രതീകൂലമായി. ഇടക്ക് സ്വയം നായകനായി പ്രത്യക്ഷപ്പെട്ട ഒരു സ്മോള്‍ ഫാമിലിയും പുറത്തിറങ്ങി. തുടര്‍ന്ന് അല്പകാലം സീരിയല്‍ രംഗത്ത് പയറ്റിയ ശേഷം രാജസേനന് 72 മോഡല്‍ ടാക്സി എന്ന ചിത്രവുമായി മടങ്ങി വരികയാണ്. സ്ഥിരം സെറ്റപ്പില്‍ തന്നെയുള്ള ഈ ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യ, ശ്രീജിത്ത് രവി എന്നിവരാണ് നായകന്മാര്. സോണിയ ദാസ്, നസ്റിന് , വിജയരാഘവന്, മധു തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.
Home » Keralacinema » Malayalam Cinema News » ഈ ടാക്സിയെങ്കിലും ഓടുമോ?