റെയിന്‍ബോ ഡ്രൈവ്


Rainbow-Drive - Compuhow.com
ക്ലൗഡ് സ്റ്റോറേജുകള്‍ വ്യാപകമായതോടെ ഏറെപ്പേര്‍ ഇവ ഉപയോഗിക്കുന്നുണ്ട്. നെറ്റ്കണക്ടഡായ ഓഫിസ് വര്‍ക്കുകളില്‍ ക്ലൗഡ് വളരെ ഉപയോഗകരവും, സൗകര്യപ്രദവുമായ ഒന്നാണ്. പല കമ്പനികളുടെ ക്ലൗഡ് സ്റ്റോറേജുകള്‍ ഇന്ന് സൗജന്യമായി ലഭ്യമാണ്. സ്കൈഡ്രൈവോ, ഗൂഗിള്‍ ഡ്രൈവോ, ബോക്സോ എന്തുമാകട്ടെ ഇവയിലെല്ലാം അക്കൗണ്ട് ഉള്ളവര്‍ക്ക് ഒറ്റ പ്ലാറ്റ് ഫോമില്‍ നിന്ന് ഇവ ആക്സസ് ചെയ്യാന്‍ സാധിച്ചാല്‍ അത് വളരെ ഉപകാരപ്രദമായിരിക്കും. എല്ലാ ക്ലൗഡ് സര്‍വ്വീസുകളും ഒരിടത്ത് നിന്ന് ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് റെയിന്‍ബോ ഡ്രൈവ് . വിന്‍ഡോസ് 8 ന് വേണ്ടിയുള്ള ഒരു ആപ്ലിക്കേഷനാണ് ഇത്.

Download

ഇത് മൈക്രോസോഫ്റ്റ് ആപ് സ്റ്റോറില്‍ നിന്ന് ലഭിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്ത് Sign in ക്ലിക്ക് ചെയ്യുക. അതില്‍‌ നിന്ന് ഏത് സര്‍വ്വീസാണ് വേണ്ടതെന്ന് സെലക്ട് ചെയ്യുക. ഇത് സെറ്റ് ചെയ്ത ശേഷം പുതിയ അക്കൗണ്ട് സെറ്റ് ചെയ്യാന്‍ Win+I ക്ലൗഡ് മാനേജ്മെന്റ് ഒപ്ഷനെടുക്കുക.
അതില്‍ Add Cloud Service എടുത്ത് അടുത്ത സര്‍വ്വീസ് സെറ്റ് ചെയ്യുക.
അക്കൗണ്ട് സെറ്റ് ചെയ്താല്‍ രണ്ട് തരത്തില്‍ സ്റ്റോര്‍ ചെയ്ത ഫയലുകള്‍ കാണാനാവും. Types,Cloud view എന്നിവയാണിവ.
മിക്കവാറും ഫയലുകളുടെ പ്രിവ്യു അവയില്‍ ക്ലിക്ക് ചെയ്താല്‍ കാണാനാവും.

Comments

comments