കംപ്യൂട്ടര്‍ ഉപയോഗത്തേക്കാള്‍ മൊബൈല്‍ ഉപയോഗിച്ചുള്ള ഉപയോഗമാണ് ഇന്ന് കൂടുതല്‍. കംപ്യൂട്ടറിന് തുല്യമായ പ്രവര്‍ത്തന മികവുള്ള സ്മാര്‍ട്ട് ഫോണുകള്‍ എല്ലാത്തരം ജോലികള്‍ ചെയ്യാനും സാധിക്കുന്ന പ്ലാറ്റ് ഫോം ഒരുക്കിത്തരുന്നുണ്ട്. ആന്‍ഡ്രോയ്ഡ് വിപ്ലവത്തോടെ വന്‍ സാധ്യതകളാണ് ഫോണില്‍ ലഭ്യമാകുന്നത്.
Pushbullet എന്നൊരു ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാണ്. ഇത് പിസിയിലേക്ക് മൊബൈലില്‍ നിന്നും , തിരിച്ചും ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ്. എന്നാലിപ്പേള്‍ ഒരു പടി കൂടി കടന്ന് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കായി Pushbullet for Windows എന്ന ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍.
വൈഫി ഉപയോഗപ്പെടുത്തി റൈറ്റ് ക്ലിക്ക് വഴി മറ്റ് കംപ്യൂട്ടറുകളിലേക്ക് ഫയല്‍ സെന്‍ഡ് ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 25 എം.ബി സൈസ് വരെയുള്ള ഫയലുകള്‍ ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയോ, അതല്ലെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ അപ് ചെയ്യുകയോ ചെയ്യാം. ഡ്രാഗ് ആന്‍ഡ് ഡ്രോപ് വഴി ഫയല്‍ ആഡ് ചെയ്യുകയും Push It ക്ലിക്ക് ചെയ്ത് ഫയല്‍ എളുപ്പം സെന്‍ഡ് ചെയ്യുകയും ചെയ്യാം.
വിന്‍ഡോസ് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ റണ്‍ ചെയ്യുന്ന ഈ ആപ്ലിക്കേഷന്‍ നിലവില്‍ ബീറ്റ സ്റ്റേജിലാണ്.