ഫേസ് ബുക്കില്‍ പേഴ്സണല്‍ ഡാറ്റകള്‍ സംരക്ഷിക്കാം


facbookapp - Compuhow.com
ഫേസ്ബുക്കില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇവയൊക്കെ നിങ്ങളുടെ പേഴ്സണല്‍ ഡാറ്റകള്‍ ആക്സസ് ചെയ്യാന്‍ അനുമതി നേടിയാണ് ഇന്‍സ്റ്റാളാവുക. മിക്ക ആപ്ലിക്കേഷനുകളും, നിങ്ങളുടെ കോണ്ടാക്ടുകളും, ഫോണ്‍ നമ്പറുകളും ആക്സസ് ചെയ്യും. ഇത്തരം ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ എന്ത് വിവരങ്ങളാണ് ശേഖരിക്കുന്നത്, അവ സുരക്ഷിതമാണോയെന്ന് എങ്ങനെ മനസിലാക്കാം?
Secure.me എന്ന പ്രൈവസി പ്രൊട്ടക്ഷന്‍ കമ്പനി നിര്‍മ്മിച്ച App Advisor ഉപയോഗിച്ച് ഫേസ് ബുക്ക് ആപ്ലിക്കേഷനുകളുടെ വിശ്വാസ്യതയും, മറ്റ് വിവരങ്ങളും മനസിലാക്കാം. നിങ്ങള്‍ App Advisor ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫേസ് ബുക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളെ അവയുടെ നിലവാരമനുസരിച്ച് പുവര്‍, ആവറേജ്, ഗുഡ് എന്നിങ്ങനെ ഗ്രേഡ് ചെയ്യും.
നിലവില്‍ അമ്പതിനായിരത്തോളം ആപ്ലിക്കേഷനുകള്‍ ഇതില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ വലിയ ആപ് സെക്യൂരിറ്റി നെറ്റ് വര്‍ക്കുകളിലൊന്നാണ് ഇത്.

https://apps.secure.me/

Comments

comments