ക്ലൗഡ് ഡാറ്റ എങ്ങനെ സുരക്ഷിതമാക്കാം


cloud - Compuhow.com
ക്ലൗഡ് സ്റ്റോറേജ് സര്‍വ്വീസുകള്‍ ഇന്ന് ഏറെയെണ്ണമുണ്ട്. ഇവ മിക്കതും സൗജന്യസേവനം നല്കുന്നവയുമാണ്. ഇന്ന് മിക്കവരും തങ്ങളുടെ പേഴ്സണല്‍ ഫയലുകളുള്‍പ്പടെ ക്ലൗഡ് സ്റ്റോറേജുകളില്‍ അപ്ലേഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. അപ്പോഴും ഉയരുന്ന ഒരു ചോദ്യം ഇവ എത്രത്തോളം സുരക്ഷിതമാണ് എന്നതാണ്. പെന്‍ഡ്രൈവുകളേക്കാള്‍ സൗകര്യപ്രദമാണ് ക്ലൗഡ് സ്റ്റോറേജുകള്‍. കൂടാതെ നഷ്ടപ്പെട്ടുപോകുമോയെന്ന പേടിയും വേണ്ട. എന്നാല്‍ ക്ലൗഡ് സ്റ്റോറേജുകളുടെ സുരക്ഷിതത്വവും അത്ര ഉറപ്പുള്ളതല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്ലൗഡിലെ ഡാറ്റകള്‍ കൂടുതല്‍ സുരക്ഷിതമാക്കാം.

1. പാസ് വേഡ് ഇടക്കിടക്ക് മാറ്റുക, അത് ഷെയര്‍ ചെയ്യാതിരിക്കുക
പാസ് വേഡുകള്‍ ഇടക്കിടക്ക് മാറ്റിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വം കൂട്ടും. ഏറ്റവും അടുത്ത ആളുകള്‍ക്ക് മാത്രമേ ആവശ്യമെങ്കില്‍ പാസ് വേഡുകള്‍ കൈമാറ്റം ചെയ്യാവൂ.

2. കംപ്യൂട്ടര്‍ അപ്ഡേഷന്‍
കാലികമായി ഓപ്പറേറ്റിംഗ് സിസ്റ്റവും, ബ്രൗസറുകളുമൊക്കെ അപ് ഡേറ്റ് ചെയ്യണം. പല തകരാറുകളും പരിഹരിക്കപ്പെടുന്നത് അപ്ഡേഷനുകളിലൂടെയാണ്. ആന്റി വൈറസ് പ്രോഗ്രാമുകള്‍ നിര്‍ബന്ധമായും അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക.

3. വിശ്വസനീയമായ സര്‍വ്വീസുകള്‍
ഇന്ന് ഒരുപാട് ഓണ്‍ലൈന്‍ കമ്പനികള്‍ സ്റ്റോറേജ് വാഗ്ദാനവുമായി വരുന്നുണ്ട്. ഡാറ്റകള്‍ അപ്ലോഡ് ചെയ്യും മുമ്പ് സ്റ്റോറേജിന്റെ വിശ്വസീയത പരിഗണിക്കുക. ചില കമ്പനികളുടെ സ്റ്റോറേജുകളൊക്കെ ഓഫറുകളേറെയുണ്ടെങ്കിലും തീരെ സുരക്ഷിതമല്ലാത്തവയാണ്. അതുപോലെ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫയലുകള്‍ സ്കാന്‍ ചെയ്യുക. അല്പനേരം ഇതിന് ചെലവഴിക്കേണ്ടി വരുമെങ്കിലും നിങ്ങളുടെ കംപ്യൂട്ടറിനുയര്‍ത്തുന്ന ഭീഷണി ഇതുവഴി ഇല്ലാതാക്കാം.

Comments

comments