കംപ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പ്രോഗ്രാമുകള്‍ ഓട്ടോമാറ്റികായി തുറന്ന് വരാന്‍..


നിങ്ങള്‍ സ്ഥിരമായി ചില പോഗ്രാമുകള്‍ ഉപയോഗിക്കുന്നുവെന്നിരിക്കട്ടെ. ഉദാഹരണത്തിന് എക്‌സല്‍, അല്ലെങ്കില്‍ ഫയര്‍ഫോക്‌സ്. ഒരു ദിവസത്തെ വര്‍ക്കിന് ശേഷം കംപ്യൂട്ടര്‍ ഓഫാക്കി പിറ്റേന്ന് കംപ്യൂട്ടര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് അതേ പ്രോഗ്രാമുകളോ, ഡോക്യുമെന്റോ താനെ തുറന്ന് കിട്ടുന്നത് നല്ലൊരു കാര്യമല്ലേ…
Start ല്‍ All Programmes എടുക്കുക
Startup folder എടുത്ത് Right click ചെയ്ത് ഓപ്പണ്‍ ചെയ്യുക
സ്റ്റാര്‍ട്ടപില്‍ വരേണ്ടുന്ന പ്രോഗ്രാമിന്റെ ഐക്കണ്‍ കണ്ടുപിടിക്കുക. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് create shortcut ക്ലിക്ക് ചെയ്യുക
ഷോര്‍ട്ടകട്ട് ഡ്രാഗ് ചെയ്ത് സ്റ്റാര്‍ട്ട്അപ് ഫോള്‍ഡറില്‍ ഇടുക
സ്റ്റാര്‍ട്ട് അപ് ഫോള്‍ഡര്‍ ക്ലോസ് ചെയ്യുക
ഇനി നിങ്ങള്‍ കംപ്യൂട്ടര്‍ റിസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇവ ഓട്ടോമാറ്റികായി ലോഡ് ചെയ്യും. ഇത് മാറ്റണമെങ്കില്‍ സ്റ്റാര്‍ട്ടപ് ഫോള്‍ഡര്‍ തുറന്ന് ഷോര്‍ട്ട് കട്ട് ഡെലീറ്റ് ചെയ്താല്‍മതി.

Comments

comments