എക്‌സ്റ്റേണല്‍ മെമ്മറി ഇജക്ട് ചെയ്യാന്‍ പറ്റാതെ വന്നാല്‍…


എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളും, പെന്‍ഡ്രൈവുകളും ഉപയോഗിക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുന്ന ഒന്നാണ് cant eject the flash drive or External Storage media എന്നത്.
ആദ്യം ചെയ്യേണ്ടത് എക്‌സ്‌റ്റേണല്‍ മെമ്മറി ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ ഒന്നും തുറന്ന് വച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയാണ്.
ഇത് ചെയ്തിട്ടും ശരിയാകുന്നില്ലെങ്കില്‍ പ്രോഗ്രാമുകള്‍ ക്ലോസ് ചെയ്ത് നോക്കുക.
എന്നിട്ടും റിമൂവ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ചെയ്യാവുന്ന ഒരുപാധിയാണ് ഇനി പറയുന്നത്. ഇത്തരം പ്രശ്‌നം ഇടക്കിടക്ക് ഉണ്ടാവുന്നെങ്കില്‍ Unlocker എന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് മെമ്മറി റിമൂവ് ചെയ്യാനാവാതെ വന്നാല്‍ വിന്‍ഡോസ് എകസ്‌പ്ലോററില്‍ ഡ്രൈവിന്റെ ഐക്കണിന്‍മേല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Unlocker സെലക്ട് ചെയ്യുക.
ഫയലുകള്‍ എളുപ്പം ഡെലീറ്റ് ചെയ്യുന്നതിനും ഈ പ്രോഗ്രാം ഉപയോഗിക്കാം.

Comments

comments