പ്രിയനും ലാലും വീണ്ടും


Priyadarsan and Mohanlal Teaming up again

വീണ്ടും ഒരു പരീക്ഷണ വിജയത്തിനായി സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രിയന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയനം നേടിയിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച് എത്തിയ മണിച്ചിത്രത്താഴിന്‍റെ തുടര്‍ച്ചയായി എത്തിയതാണെങ്കിലും ഗീതാഞ്ഡലിക്കും മികച്ച വിജയനം നേടാനായില്ല. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.  ഇവരുടെ മുന്‍കാല ചിത്രങ്ങളായ കിലുക്കം, ചിത്രം, മിഥുനം, മിന്നാരം എന്നിവയെപ്പോലെ ഒരു ക്‌ളീന്‍ കോമഡി എന്റര്‍ ടെയ്‌നറാണ്‌ ഇത്തവണ പ്രിയനും മോഹന്‍ലാലും ലക്ഷ്യമിടുന്നത്‌. അതേസമയം ഇക്കാര്യത്തില്‍ അന്തിമ രൂപമൊന്നുമായിട്ടില്ല. അതേസമയം സാമൂഹ്യബാധ്യതയുള്ള ഒരു വിഷയം ആധാരമാക്കിയുള്ള ബോളിവുഡ്‌ ചിത്രമാകും പ്രിയന്‍ ഗീതാഞ്‌ജലിക്ക്‌ തൊട്ടു പിന്നാലെ ചെയ്യുക.

English Summary : Priyan and Lal Teaming up Again

Comments

comments