പ്രിയാമണിയുടെ ഐറ്റം ഡാന്‍സ്


priyamani - Keralacinema.com
അഭിനയം മാത്രമല്ല അത്യാവശ്യം മേനിപ്രദര്‍ശനത്തിനും മടിയില്ലാത്ത നടിയാണ് പ്രിയാമണി. അതുകൊണ്ട് തന്നെ സൗത്തിന്ത്യന്‍ ഭാഷകളിലൊക്കെ പ്രിയാമണിക്ക് സാമാന്യം സിനിമകളും ലഭിക്കുന്നുണ്ട്. എന്നാലിപ്പോള്‍ ബോളിവുഡിലേക്ക് പുറപ്പെടാനൊരുങ്ങിയിരിക്കുകയാണ് പ്രിയാമണി. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സിനാണ് പ്രിയാമണിയുടെ കാത്തിരിപ്പ്. ചിത്രത്തിലെ നായകന്‍ മറ്റാരുമല്ല കിംഗ് ഖാന്‍ ഷാരൂഖ് തന്നെ. നയന്‍താരക്കാണ് ഈ ചാന്‍സ് ആദ്യം ലഭിച്ചത്. എന്നാല്‍ നയന്‍താര മേനിപ്രദര്‍ശനമൊക്കെ നിര്‍ത്തി സാന്മാര്‍ഗ്ഗികതയുടെ പാതയിലാണ് എന്നാണ് വാര്‍ത്തകള്‍. എന്തായാലും കിട്ടിയ അവസരം മുതലാക്കി പ്രിയാമണി ഐറ്റം ഡാന്‍സ് തകര്‍ത്തേക്കും. ബോളിവുഡിന് ഈ സൗത്തിന്ത്യന്‍ സുന്ദരിയെ ഇഷ്ടപ്പെട്ടാല്‍ നാളത്തെ ബോളിവുഡ് നായികയാവും പ്രിയാമണി.

Comments

comments