പ്രിയാമണിയെ സിബിഐയിലേക്കെടുത്തു


നടി പ്രിയാമണിയെ സിബിഐയിലേക്കെടുത്തു. യഥാര്‍ത്ഥ സിബിഐയിലേക്കല്ലെന്നു മാത്രം. ആര്‍.പി. പട്‌നായിക്ക് സംവിധാനം ചെയ്യുന്ന വ്യൂഹം എന്ന കന്നഡ ചിത്രത്തിലാണ് പ്രിയാമണി സി.ബി.ഐ ഓഫീസറുടെ വേഷത്തിലെത്തുന്നത്. ഗായത്രി റാവു എന്നാണ് പ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കരിയറിൽ രണ്ടാം തവണയും കന്നഡയിൽ ആദ്യമായുമാണ് പ്രിയാമണി സി.ബി.ഐ ഓഫീസറുടെ വേഷത്തിൽ എത്തുന്നത്. നേരത്തെ ഹരേ രാമ എന്ന സിനിമയിൽ പ്രിയ സി.ബി.ഐ ഓഫീസറുടെ വേഷത്തിൽ എത്തിയിരുന്നു. രംഗായന രഘു, അഭിനവ്, പ്രതാപ് രാജ്, സാധു കോകില, മിത്ര എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

English Summary : Priyamani got selelcted in CBI

Comments

comments