പ്രൈവസി ഫിക്സ് – ഓണ്‍ലൈന്‍ ട്രാക്കിങ്ങ് തടയാം


സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ തുടര്‍ന്ന് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏറെ വെബ്സൈറ്റുകള്‍ക്കുണ്ട്. ഇത് ഗൂഗിളിലും, ഫേസ് ബുക്കിലും വരെയുണ്ട്. നിങ്ങള്‍സെര്‍ച്ച് ചെയ്യുന്നതും, പോകുന്നതുമായ ഇടങ്ങളെല്ലാം വേര്‍തിരിച്ചറിയുന്ന സംവിധാനം വഴി വിസിറ്ററുടെ സ്വഭാവം മനസിലാക്കുകയും അതിനനുസരിച്ച് സൈറ്റുകള്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇങ്ങനെ പ്രൈവസി ഇല്ലാതാക്കുന്ന ട്രാക്കിങ്ങ് തടയുന്നതിനുള്ള സംവിധാനമാണ് പ്രൈവസി ഫിക്സ്. ഇത് വഴി സിസ്റ്റത്തില്‍ കടന്ന് കൂടുന്ന ട്രാക്കിങ്ങ് കുക്കീസിനെ നീക്കം ചെയ്യാം.
ഇതുപയോഗിച്ച് ഏത് സൈറ്റുകളാണ് നിങ്ങളെ ട്രാക്ക് ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കും. രണ്ട് തരത്തിലാണ് പ്രൈവസി ഫിക്സ് പ്രവര്‍ത്തിക്കുന്നത്. ഒന്ന്, ക്ലീന്‍ അപ് വഴി. ഇതുവഴി ഗൂഗിള്‍, ഫേസ് ബുക്ക് തുടങ്ങിയവയുടെ അക്കൗണ്ട് സെറ്റിങ്ങ്സ് മോഡിഫൈ ചെയ്ത് കൂടുതല്‍ സുരക്ഷിതമാക്കും. അതുപോലെ ഏതൊക്കെ സൈറ്റുകള്‍ ട്രാക്ക് ചെയ്യുന്നു, നിങ്ങളുടെ ഇന്‍ഫര്‍മേഷനുകള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നു എന്നും മനസിലാക്കി അവ നീക്കം ചെയ്യാം.

രണ്ടാമത്തേത് നോട്ടിഫിക്കേഷനാണ്. ഒരു ഹെല്‍ത്ത് ബാര്‍ എനേബിള്‍ ചെയ്യുക വഴി നിങ്ങള്‍ ഉപയോഗിക്കുന്ന സൈറ്റുകള്‍ നിങ്ങളുടെ പ്രൈവസിക്ക് മേല്‍എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കാം. മറ്റൊരു രസകരമായ കാര്യം ഫേസ് ബുക്കും, ഗൂഗിളും നിങ്ങള്‍ വഴി നേടുന്ന വരുമാനം എത്രയെന്ന് കാണാനാവുമെന്നതാണ്.
ഫയര്‍ഫോക്സിനും, ക്രോമിനും ആഡോണുകളായി പ്രൈവസി ഫിക്സ് ഉപയോഗിക്കാം.

https://www.privacyfix.com/start

Comments

comments