സെവന്‍ത് ഡെയില്‍ പൃഥ്വി വീണ്ടും കാക്കിയണിയുന്നു


Pritihiv Raj to wear the Police Uniform again for 7th Day

പരസ്യസംവിധായകനായ ശ്യാംധര്‍ സിനിമ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് വീണ്ടും കാക്കിയണിയുന്നു. സെവന്‍ത് ഡെ എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ 40 വയസ്സ് പിന്നിട്ട പോലീസുകാരന്റെ ശക്തമായ വേഷമാണ് പൃഥ്വിക്ക്. അഖില്‍ പോള്‍ രചന നിര്‍വഹിക്കുന്ന സിനിമയ്ക്ക് സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വഹിക്കുന്നു. ജനനി അയ്യരാണ് സിനിമയില്‍ നായികയാകുന്നത്. ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ഇതിനു മുമ്പ് പൃഥ്വി പോലീസ് വേഷത്തിലെത്തിയ മെമ്മറീസ് മികച്ച വിജയം നേടിയിരുന്നു.

English Summary : Pritihiv Raj to wear the Police Uniform again for Seventh Day

Comments

comments