പ്രിഥ്വിരാജ് ഇന്‍ ബോളിവു‍ഡ് 2


Prithwiraj In aurangzeb - Keralacinema.com
മലയാളത്തില്‍ നിന്ന് ബോളിവുഡില്‍ ഒരു കൈനോക്കാന്‍ പോയ പ്രിഥ്വിരാജിന്‍റെ രണ്ടാം ഹിന്ദി ചിത്രം ഔറംഗസേബ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. മലയാളത്തില്‍ അടുത്തകാലത്തായി എടുത്ത് പറയത്തക്ക വിജയങ്ങളൊന്നും പ്രിഥ്വിക്ക് നേടാനായിട്ടില്ല. സെല്ലുലോയ്ഡ് വിജയിച്ചെങ്കിലും അതില്‍ പ്രിഥ്വിരാജിനേക്കാള്‍ പ്രധാന്യം ലഭിച്ചത് കഥക്കാണ്. അര്‍ജ്ജുന്‍ കപൂര്‍ ഡബിള്‍ റോളിലഭിനയിക്കുന്ന ഔറംഗസേബില്‍ പ്രിഥ്വിരാജ് പോലീസ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ജാക്കി ഷ്റോഫ്, റിഷി കപൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. അമൃത സിങ്ങ്, ദീപ്തി എന്നിവരാണ് നായികാവേഷങ്ങളില്‍. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത ചിത്രം മെയ് 17 ന് തീയേറ്ററുകളിലെത്തും.

Comments

comments