ജോമോന്‍റെ ചിത്രത്തില്‍ പ്രിഥ്വിരാജ്


Prithwiraj new film - Keralacinema.com
ഏറെക്കാലത്തെ ഇടവേളക്ക് ശേഷം സംവിധാനരംഗത്തേക്ക് മടങ്ങി വരുന്ന ജോമോന്‍ പ്രിഥ്വിരാജിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. ശ്രീനിവാസന്‍, കനിഹ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന കഡാവര്‍ എന്ന ചിത്രം പൂര്‍ത്തിയായാല്‍ ഈ ചിത്രം ആരംഭിക്കും. പ്രിഥ്വിരാജ് ഇപ്പോള്‍ ജിത്തു ജോസഫിന്‍റെ മെമ്മറീസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ്. ജോമോന്‍ ആദ്യകാലത്ത് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകന്‍ പേരരശാണ്. നായകന്‍ ഉണ്ണി മുകുന്ദനും.

Comments

comments