ആന്‍റി ക്രൈസ്റ്റില്‍ ഫഹദും, ഇന്ദ്രജിത്തും, പ്രഥ്വിരാജും‘ആമേന്റെ’ വന്‍ വിജയത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ആന്റിക്രൈസ്റ്റ്’ എന്നു പേരിട്ട ചിത്രത്തില്‍ ഫഹദ് ഫാസിലും പൃഥ്വിരാജും ഇന്ദ്രജിത്തും മുഖ്യവേഷത്തില്‍ എത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ പി.എഫ്. മാത്യൂസാണ് തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലറായിരിക്കുമെന്ന് ലിജോ പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം 2014 വിഷുവിന് പുറത്തിറങ്ങും വിധം ചിത്രീകരണം തുടങ്ങുക. നേരത്തെ ‘ഡിസ്കോ’ എന്ന സിനിമ ലിജോ പ്രഖ്യാപിച്ചിരുന്നു. പ്രശാന്ത് പിള്ളതന്നെയാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. എസ്.ജെ.എം എന്‍്റര്‍ടെയ്ന്‍മെന്‍്റ്സിന്റെ ബാനറില്‍ സിബി തോട്ടുപുറവും ജോബി മുണ്ടമറ്റവുമാണ് ‘ആന്റി ക്രൈസ്റ്റ്’ നിര്‍മിക്കുന്നത്.

Comments

comments