പൃഥ്വി വീണ്ടും പാടുന്നു


Prithvi will sing again

മലയാളത്തിന്റെ സൂപ്പര്‍ ഹീറോ പൃഥ്വിരാജ് വീണ്ടും പാടുന്നു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത്ഡേയിലാണ് പൃഥ്വി വീണ്ടും ഗായകനാകുന്നത്. പുതിയ മുഖം എന്ന ചിത്രത്തിലാണു പൃഥ്വി ഇതിനു മുമ്പ് വീണ്ടും പാടുന്നത്. അതിനു ശേഷം ഉറുമിയിലെ ‘വടക്ക് വടക്ക് കൊട്ടണ് കൊട്ടണ് എന്ന ഗാനത്തിനും പൃഥ്വി ശബ്ദം നല്‍കിയിട്ടുണ്ട്. പൃഥ്വിപാടുന്ന എല്ലാ ഗാനങ്ങള്‍ക്കും ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ് എന്നതാണ് പ്രത്യേക. ഈ ചിത്രത്തിനും സംഗീതം നല്‍കുന്നത് ദീപക് ദേവാണ്. ഡേവിഡ് എബ്രഹാം എന്ന ഐപിഎസ് ഓഫീസറായി പൃഥ്വിരാജ് അവതരിക്കുന്ന സെവന്‍ത്ഡേയിലെ നായിക ജനനി ഐയരാണ്.

English Summary : Prithvi will sing again

Comments

comments