പൃഥ്വിരാജ് കാഞ്ഞങ്ങാട്ടെ കെ.മാധവനാകുന്നു


സംവിധായകന്‍ രഞ്ഡിത്തും പൃഥ്വിരാജും ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. ദേശീയപ്രസ്ഥാനത്തിലും കര്‍ഷകപോരാട്ടത്തിലും പങ്കെടുത്ത കാഞ്ഞങ്ങാട്ടെ കെ.മാധവന്റെ ജീവിതം സിനിമയാകുന്നതിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ മാധവനായെത്തുന്നത് പൃഥ്വിരാജാണ്. കെ.മാധവന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെ, രഞ്ജിത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാധവേട്ടന്റെ ജീവിതം ചരിത്ര രേഖകളായി പഠിച്ചവരാണ് നമ്മള്‍. ഐതിഹാസികമായ വലിയ കര്‍മകാണ്ഡത്തിന്റെ ആവിഷ്‌കാരമാണത്. കച്ചവടസിനിമയുടെ പതിവുചേരുവകള്‍ അതില്‍ ചേര്‍ക്കാനാകില്ല. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് സാമ്പത്തിക സഹകരണവും പ്രതീക്ഷിക്കുന്നില്ല -രഞ്ജിത്ത് പറഞ്ഞു. സര്‍ക്കാരും ജനങ്ങളും ഈ സിനിമയ്‌ക്കൊപ്പം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

English Summary : Prithivraj to play Kanjangatte Madhavan

Comments

comments