പ്രിഥ്വിരാജും ഫർഹാൻ അക്തറും ഒന്നിക്കുന്നു


Prithivraj and Farhan Akthar is temaing up

ഹിന്ദിയിലെ ഏറ്റവും ശ്രദ്ധേയനായ നടനും സംവിധയകനുമൊക്കെയായ ഫർഹാൻ അക്തര്‍ പ്രിഥ്വിരാജുമായി ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘ആന്റിക്രൈസ്റ്റ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും അധികം ബജറ്റ് വേണ്ടിവരുന്ന ചിത്രമായാതിനാല്‍ ആന്‍റിക്രൈസ്റ്റ് ഒരു വമ്പൻ ബാനറിന്റെ കീഴിൽ ഹിന്ദിയിൽ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നതും ലിജോ ജോസ് പല്ലിശ്ശേരി തന്നെയായിരിക്കും. കൂടെ പ്രഥ്വിരാജുമുണ്ടാവും. പ്രിഥ്വിക്കൊപ്പം ഫർഹാൻ അക്തറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഉണ്ടാകും.എന്നാൽ ഹിന്ദിയോടൊപ്പം തന്നെ ചിത്രം മലയാളത്തിലും ഒരേ സമയം ചിത്രീകരണം നടത്താനാണ് പ്ലാനെന്നുമാണ് റിപ്പോര‍്ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English Summary : Prithivraj and Farhan Akthar is Temaing up

Comments

comments