പൃഥ്വി വീണ്ടും പൊലീസ് കുപ്പായമണിയുന്നു


പോലീസ് വേഷങ്ങളില്‍ തന്നെ വ്യത്യസ്തത പരീക്ഷിക്കാനൊരുങ്ങുകയാണ് പൃഥ്വിരാജ്. അടുത്തിടെ പുറത്തിറങ്ങിയ മിക്ക പൃഥ്വിരാജ് ചിത്രങ്ങളും പൊലീസ് വേഷങ്ങളായിരുന്നു. അവയെല്ലാം തന്നെ ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു. താരം ഇനി തന്റെ അടുത്ത ചിത്രത്തിലും കാക്കി അണിയാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തവണ സാധാരണയിൽ നിന്നും വളരെ വ്യത്യസ്തമായൊരു പൊലീസ് വേഷമാകും താരം അവതരിപ്പിക്കുക. ‘ഇവിടെ’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഇന്ത്യൻ വംശജനായ അത്‌ലാന്റയിൽ ജോലി ചെയ്യുന്ന പൊലീസിന്റെ വേഷമാണ് പൃഥ്വിരാജിന്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ടെക്കികളുടെ ഇടയിൽ നടക്കുന്ന പരന്പര കൊലപാതകത്തിന്റെ ചുരളഴിച്ചാണ് കഥ മുന്നേറുന്നത്. ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ. ക്രൈം ത്രില്ലറായുള്ളൊരു കൊമേർഷ്യൽ എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ധാർമിക് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് അജയൻ വേണുഗോപാലനാണ്. ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, ഭാവന, വൈ.ജി മഹേന്ദ്ര എന്നിവരും അഭിനയിക്കുന്നുണ്ട്.

English summary : Prithiv Raj to don the role of a cop again

Comments

comments