വെബ്പേജുകള്‍ പ്രിന്‍റ് ഫ്രണ്ട്ലി യാക്കാന്‍ ഒരു ബുക്ക് മാര്‍ക് ലെറ്റ്.


ഓണ്‍ലൈനായി തന്നെ വായിക്കുക എന്നത് സാധാരണമാണ്. എന്നാല്‍ പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നേക്കാവുന്ന വിവരങ്ങള്‍ അടങ്ങുന്ന പേജുകള്‍ പ്രിന്റ് ചെയ്ത് എടുക്കാറുമുണ്ട്. ഉപകാരപ്പെടുന്ന, ഇടക്കിടക്ക് ആവശ്യം വന്നേക്കാവുന്ന വെബ്സൈറ്റകളുടെ പേജുകള്‍ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുന്നത് നല്ലൊരു കാര്യമാണ്. ഇതിന് വെബ് പേജ് അതേ പടി പ്രിന്‍റ് ചെയ്യേണ്ടതില്ല.അനാവശ്യമായ പരസ്യങ്ങളും മറ്റും ഒഴിവാക്കി പ്രിന്‍റെടുത്താല്‍ മഷിയും, പേപ്പറും ലാഭിക്കാം. ഇതിനുപയോഗിക്കാവുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് Print Friendly.
വെബ്പേജിലെ ഹെഡ്‍, ഫൂട്ടര്‍, അഡ്വര്‍ട്ടൈസ്മെന്റുകള്‍ എന്നിവയെല്ലാം നീക്കി പ്രിന്‍റെടുക്കാന്‍ ഇത് സഹായിക്കും.
ഫ്രീയിയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇതില്‍ ഡയറക്ടായി പ്രിന്‍റെടുക്കാം. പേജ് പി.ഡി.എഫ് ആയി സേവ് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.
പ്രിവ്യു മോഡ് ഉള്ളതിനാല്‍ ആവശ്യമില്ലാത്ത കണ്ടന്‍റുകള്‍ ഉണ്ടോയെന്ന് നോക്കി അവ മാറ്റി പ്രിന്‍റ് എടുക്കാം.
http://www.printfriendly.com

Comments

comments