മൊബൈലില്‍ നിന്ന് പ്രിന്‍റെടുക്കാം- ഗൂഗിള്‍ ഡ്രൈവ് വഴി



സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്‍റ് ഉപയോഗിച്ച് കംപ്യൂട്ടറുമായി കണക്ട് ചെയ്യാതെ തന്നെ പ്രിന്‍റെടുക്കാന്‍ സാധിക്കും. ഇതിന് വേണ്ടത് പ്രിന്‍റുമായി കണക്ട് ചെയ്ത ഒരു കംപ്യൂട്ടറും, ഇന്‍റര്‍നെറ്റ് കണക്ഷനുമാണ്. ക്രോം ബ്രൗസറില്‍ സൈന്‍ ഇന്‍ ചെയ്ത് ക്ലൗഡ് പ്രിന്‍റ് പേജില്‍ പോയി പ്രിന്‍ററും, മൊബൈല്‍ ഡിവൈസും ഇനി സെറ്റപ്പ് ചെയ്യുക.

Google Cloud print page

ശേഷം ആന്‍ഡ്രോയ്ഡ് ഫോണില്‍ ക്ലൗഡ് പ്രിന്‍റ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യുക. ഇതില്‍ നിന്ന് ഗൂഗിള്‍ഡ്രൈവ്, ഡ്രോപ്പ് ബോക്സ്, ഇമെയില്‍ തുടങ്ങിയവ ഓപ്പണ്‍ ചെയ്യുകയും പ്രിന്‍ററുമായി കണക്ട് ചെയ്ത കംപ്യൂട്ടറിലേക്ക് ഇവയില്‍ നിന്ന് ഫയലുകള്‍ അയക്കുകയും, പ്രിന്‍റെടുക്കുകയും ചെയ്യാം. വെബ് പേജുകള്‍ പ്രിന്‍റെടുക്കാന്‍ പേജ് തുറന്ന് ,ഷെയര്‍ ക്ലിക്ക് ചെയ്യുക.

Download cloud print

Comments

comments