വലിയ ചിത്രങ്ങള്‍ എങ്ങനെ സാധാരണ പ്രിന്ററില്‍ പ്രിന്‍റ് ചെയ്യാം


സാധാരണ ഉപയോഗിക്കുന്ന പ്രിന്‍ററില്‍ എ3 സൈസ് വരെയാണല്ലോ ലഭിക്കുക. വലിയ പ്രിന്‍റുകള്‍ വേണ്ടി വരുമ്പോള്‍ പുറമേ നിന്ന് പ്രിന്‍റ് എടുക്കുകയാവും ചെയ്യുക. എന്നാല്‍ കയ്യിലുള്ള ചെറിയ പ്രിന്‍റര്‍ ഉപയോഗിച്ച് തന്നെ വലിയ ചിത്രങ്ങള്‍ ഭാഗികമായി പ്രിന്‍റ് ചെയ്യാനാവും. പിന്നെ ഇവ ചേര്‍ത്തൊട്ടിച്ച് ഇമേജ് പൂര്‍ണ്ണമാക്കാം.
Print poster - Compuhow.com
Acrobat PDF Reader ഉപയോഗിച്ചാല്‍ വലിയ ഇമേജുകള്‍ പലതായി പ്രിന്‍റ് ചെയ്യാനാവും. ഇവ മാര്‍ക്ക് ചെയ്ത് ലഭിക്കുന്നതിനാല്‍ യോജിപ്പിക്കാനും എളുപ്പമാകും.

ആദ്യം ചിത്രം പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റണം. തുടര്‍ന്ന് ഇമേജ് തുറന്ന് പ്രിന്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. Print Sizing & Handling സെക്ഷനില്‍ നിന്ന് Poster സെലക്ട് ചെയ്യുക. ചെറിയ പേജുകളിലാകുമ്പോള്‍ എങ്ങനെയിരിക്കും എന്ന് കാണാനാവും.

പേപ്പര്‍ ലേബലും, കട്ട് മാര്‍‌ക്കുകളും ഇതില്‍ ചേര്‍ത്താല്‍ പണി എളുപ്പമാകും.
ഇനി പ്രിന്‍റ് ക്ലിക്ക് ചെയ്താല്‍ പേജുകള്‍ പ്രിന്‍റ് ചെയ്ത് കിട്ടും. കട്ട് മാര്‍ക്ക് നല്കിയിട്ടുണ്ടെങ്കില്‍ മുറിക്കേണ്ടുന്ന ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ടാകും. Paper labels നല്കിയാലും എളുപ്പത്തില്‍ ഷീറ്റുകള്‍ ഒരുമിപ്പിക്കാനാവും.

Comments

comments