ആന്‍ഡ്രോയ്ഡില്‍ നിന്ന് പ്രിന്‍റെടുക്കാം


Cloud Print - Compuhow.com
മൊബൈലായും, ടാബ്‍ലെറ്റായും ഇന്ന് ആന്‍ഡ്രോയ്ഡ് ഡിവൈസുകളുണ്ട്. ഇവയില്‍‌ നിന്ന് ഫയലുകള്‍ പ്രിന്‍റെടുക്കണമെങ്കില്‍ ഇമെയിലായി ഇവ അയച്ച് അവ പി.സിയില്‍ നിന്ന് പ്രിന്‍റ് ചെയ്യുകയോ, അല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക് ഫയല്‍ മറ്റേതെങ്കിലും വഴി ട്രാന്‍സ്ഫര്‍ ചെയ്ത് പ്രിന്‍റെടുക്കണം
ഈ പ്രശ്നത്തിനൊരു പരിഹാരമാണ് Cloud Print.

ഗൂഗിളില്‍ നിന്നുള്ള ഒരു സര്‍വ്വീസാണ് Cloud Print. കോംപാറ്റിബിളായ ഒരു പ്രിന്‍റുണ്ടെങ്കില്‍ പി.സിയുടെ സഹായമില്ലാതെ തന്നെ ഇതുപയോഗിച്ച് പ്രിന്‍റെടുക്കാം.

DOWNLOAD

എന്നാല്‍ ക്ലൗഡ് പ്രിന്‍റര്‍ ഇല്ലെങ്കില്‍ ക്രോ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടര്‍ വഴി പ്രിന്‍റെടുക്കാം. ഇതിലും ക്ലൗഡ് പ്രിന്‍റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

DOWNLOAD

കംപ്യൂട്ടറില്‍ ഇത് എനേബിള്‍ ചെയ്യാന്‍ മെനു എടുത്ത് സെറ്റിങ്ങ്സില്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോയില്‍ താഴെയായി Show advanced settings എടുത്ത് Google Cloud Print സെക്ഷന്‍ എടുക്കുക.അതില്‍ Add printers സെലക്ട് ചെയ്യുക.
(നിങ്ങളുടെ ഗൂഗിള്‍അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തിരിക്കണം.)

തുടര്‍ന്ന് കാണിക്കുന്ന പ്രിന്‍റുകളില്‍, Manage your printers ക്ലിക്ക് ചെയ്ത് പ്രിന്റര്‍ സെലക്ട് ചെയ്യുക.

Comments

comments