പ്രിന്റ് വാട്ട് യു ലൈക്ക്വെബ് പേജുകള്‍ പ്രിന്റെടുക്കുക എന്നത് പലപ്പോഴും ഒരു പ്രശ്നം പിടിച്ച പണിയാണ്. പ്രത്യേകിച്ച് പുറമേ കടകളില്‍ നിന്നും മറ്റും പ്രിന്റെടുക്കുമ്പോള്‍. പ്രധാന പ്രശ്നം വേണ്ടുന്ന മാറ്റര്‍ വളരെ കുറച്ച് മാത്രമേ കാണൂ. പക്ഷേ പ്രിന്റെടുക്കുമ്പോള്‍ അത് ഒട്ടേറെ പേജുകളിലുണ്ടാവും. അതാവട്ടെ പരസ്യവും ആവശ്യമില്ലാത്ത ചിത്രങ്ങളും നിറഞ്ഞതുമാകും. ഇത്തരത്തില്‍ അനാവശ്യമായി ടോണര്‍ അല്ലെങ്കില്‍ ഇങ്ക് ചെലവാക്കുന്ന രീതി മാറ്റി ഒരു വെബ് പേജിലെ ആവശ്യമുള്ള മാറ്റര്‍ മാത്രം പ്രിന്റെടുക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് പ്രിന്റ് വാട്ട് യു ലൈക്ക്.
ഇതുപയോഗിക്കാന്‍ ആദ്യം സൈറ്റില്‍ പോയി പ്രിന്റെടുക്കേണ്ടുന്ന സൈറ്റിന്‍റെ യു.ആര്‍.എല്‍ നല്കുക.
സ്റ്റാര്‍ട്ടില്‍‌ ക്ലിക്ക് ചെയ്യക.
ഇനി നിങ്ങള്‍ക്ക് പേജില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്ത് വേണ്ടുന്നതിന്റെ മാത്രം പ്രിന്റെടുക്കാം.
ഇത് ഒരു ബുക്ക് മാര്‍ക്ലെറ്റായി ‍ഡൗണ്‍ലോഡ് ചെയ്യാം.
http://www.printwhatyoulike.com/

Comments

comments