ബ്രൗസറില്‍ പാസ് വേഡുകള്‍ സേവാകുന്നത് തടയാം


അടുത്തിടെ ക്രോമില്‍ പാസ്‍വേഡുകള്‍ ഓട്ടോമാറ്റികായി സേവാകുന്നതായി ഒരു അഭ്യൂഹം പരന്നിരുന്നു. ഇങ്ങനെ പാസ് വേഡുകള്‍ സേവായാല്‍ പലരും ഇത് ദുരുപയോഗപ്പെടുത്താനിടയുണ്ട്. പൊതുവായ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ പാസ്വേഡ് സേവിങ്ങ് ഡിസേബിള്‍ ചെയ്യുന്നതാവും നല്ലത്.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം ക്രോം ബ്രൗസറിലെ മെനുവില്‍ Settings എടുക്കുക.
അതില്‍ Passwords and forms എടുത്ത് offer to save passwords I enter on web എന്നത് ചെക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അണ്‍ ചെക്ക് ചെയ്യുക.
Manage saved passwords എന്നത് സെലക്ട് ചെയ്ത് സേവ് ചെയ്തിരിക്കുന്ന പാസ് വേഡുകള്‍ നീക്കുകയും ചെയ്യാം.
Saved passwords - Compuhow.com
ഫയര്‍ ഫോക്സില്‍ ഇത് ചെയ്യാന്‍ Options ല്‍ Security ടാബ് ക്ലിക്ക് ചെയ്യുക.
Remember passwords for sites എന്നത് ക്ലിയര്‍ ചെയ്യുക. Saved Passwords ല്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്ത പാസ് വേഡുകള്‍ ഡെലീറ്റ് ചെയ്യുകയും ചെയ്യാം.

Comments

comments