ക്യമറയ്‌ക്ക് പിന്നിലൂടെ പ്രണവ്‌ മോഹന്‍ലാലും സിനിമാരംഗത്തേക്ക്


മലയാളത്തിലെ ഒരു താരപുത്രന്‍ കൂടി സിനിമാരംഗത്തേക്ക്. ആരാധകര്‍ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന മോഹന്‍ലാലിന്‍റെ മകന്‍ പ്രണവാണ് ക്യാമറയ്ക്കു് പിന്നിലേക്ക് എത്തിയിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷകള്‍ക്ക്‌ വിപരീതമായി ക്യാമറയ്‌ക്ക് പിന്നിലാണ്‌ പ്രണവിന്റെ അരങ്ങേറ്റം. സംവിധായകന്‍ ജിത്തു ജോസഫിനൊപ്പം സഹസംവിധായകനായാണ്‌ പ്രണവ്‌ തുടക്കം കുറിച്ചത്‌. ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശം എന്ന കമല്‍ഹാസന്‍ ചിത്രത്തിലൂടെയാണ്‌ പ്രണവ്‌ സിനിമ കരിയര്‍ തുടങ്ങിയത്‌. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന പാപനാശം പ്രണവിന്റെ അമ്മാവന്‍ കൂടിയായ സുരേഷ്‌ ബാലാജിയാണ്‌ നിര്‍മ്മിക്കുന്നത്‌.

English summary : Pranav to debut in films through behind camera

Comments

comments